ഒല്ലൂർ: പടവരാട് വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് കലുങ്കിലിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാ ഴ്ച രാത്രിയാണ് സംഭവം.
അതിരപ്പിള്ളി സന്ദർശിച്ചശേഷം മടങ്ങുകയായിരുന്ന ചെന്നൈ സ്വദശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ കാർ ഭാഗികമായി തകർന്നു.